News

ആക്ഷൻ ഹൊറർ ത്രില്ലറായി ‘ദി ഡോര്‍’; ഭാവനയുടെ തമിഴ്‍ പടത്തിന്റെ ട്രെയിലർ എത്തി

ആക്ഷൻ ഹൊറർ ത്രില്ലറായി ‘ദി ഡോര്‍’; ഭാവനയുടെ തമിഴ്‍ പടത്തിന്റെ ട്രെയിലർ എത്തി

പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ന്റെ ട്രെയിലർ റിലീസ് ചെയ്തു. ആക്ഷൻ ഹൊറർ ത്രില്ലറായാണ് ചിത്രം ഒരുങ്ങിയിരിക്കുന്നതെന്ന് ട്രെയിലർ ഉറപ്പുനൽകുന്നുണ്ട്. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ താരത്തിന്റെ ഭർത്താവ് നവീൻ രാജൻ ആണ് നിർമാണം. ചിത്രം മാർച്ച് 28ന് തിയറ്ററുകളിൽ എത്തും. https://www.youtube.com/watch?v=52V0xjgujgM ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗണേഷ് വെങ്കിട്ടരാമൻ, ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാർ, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപിൽ, ബൈരി വിഷ്ണു, റോഷ്‌നി, സിതിക്, വിനോലിയ തുടങ്ങിയ അഭിനേതാക്കളും അഭിനയിക്കുന്നു. ചിത്രത്തിൽ ഭാവന ഒരു ആർക്കിടെക്റ്റായി പ്രത്യക്ഷപ്പെടുമ്പോൾ ഗണേഷ് വെങ്കിട്ടറാം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്. സഫയർ സ്റ്റുഡിയോസ്സാണ് ചിത്രം തീയേറ്ററിൽ എത്തിക്കുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം നിർവഹിക്കുമ്പോൾ സംഗീതം വരുൺ ഉണ്ണി ആണ് ഒരുക്കുന്നത്. എഡിറ്റിംഗ് അതുൽ വിജയ്, കലാസംവിധാനം കാർത്തിക് ചിന്നുഡയ്യൻ,…
Read More
യഥാർത്ഥ സംഭവങ്ങളിലൂടെ യുവത്വത്തിന്റെ കഥപറയുന്ന ‘ദി റിയൽ കേരളാ സ്റ്റോറി’; ചിത്രീകരണം പൂർത്തിയായി

യഥാർത്ഥ സംഭവങ്ങളിലൂടെ യുവത്വത്തിന്റെ കഥപറയുന്ന ‘ദി റിയൽ കേരളാ സ്റ്റോറി’; ചിത്രീകരണം പൂർത്തിയായി

മൊണാർക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദി റിയൽ കേരളാ സ്റ്റോറി'. പുതുമുഖങ്ങളായ സിദ്ധാർത്ഥ് ബാബു, ഖുശ്ബു എന്നിവർക്കൊപ്പം സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. "സേ നോ ടൂ ഡ്രഗ്സ്" എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങുന്ന ചിത്രം ലഹരിക്കെതിരെ ഉള്ള ബോധവത്കരണമാണ് പറയാൻ ഉദ്ദേശിക്കുന്നത്. സമൂഹത്തിൽ നടക്കുന്ന ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ ഈ കുടുംബചിത്രത്തിന്റെ കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. മെയ് ആദ്യത്തോടെ തീയേറ്റർ റിലീസിന് എത്തിക്കുമെന്ന് സംവിധായകൻ പറഞ്ഞു. സാധാരണക്കാരുടെ ജീവിതം അതിഭാവുകത്വങ്ങളില്ലാതെ വരച്ചുകാട്ടുന്ന ഈ ചിത്രത്തിൽ സിദ്ധാർത്ഥ് ബാബു, ഖുശ്ബു, സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരെ കൂടാതെ പ്രശാന്ത് പുന്നപ്ര, ഡോ. രജിത് കുമാർ, ഹാഷിം ഹുസൈൻ, പ്രസാദ്, ഫാൽഗുനി, ജഗ്രൂതി, സാഗരിക പിള്ള, അനേഹ.എസ്.പിള്ള, പ്രേംകുമാർ മുംബൈ, സജേഷ് നമ്പ്യാർ, ദേവി നായർ, ജീന പിള്ള, ഗൗരി…
Read More
സൗബിനും ധ്യാനും നമിതയും ഒന്നിച്ച കളർഫുൾ ഫാമിലി എന്റർടെയിനർ ‘മച്ചാന്റെ മാലാഖ’ ഓടിടി റിലീസിന് എത്തി

സൗബിനും ധ്യാനും നമിതയും ഒന്നിച്ച കളർഫുൾ ഫാമിലി എന്റർടെയിനർ ‘മച്ചാന്റെ മാലാഖ’ ഓടിടി റിലീസിന് എത്തി

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’ ഓടിടിയിൽ റിലീസ് ആയി. ആമസോൺ പ്രൈം, മനോരമ മാക്സ്, സിംപ്ലി സൗത്ത് എന്നീ ഓടിടികളിൽ ആണ് റിലീസ് ആയത്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എന്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ചാണ് കുടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നത്. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. തീർത്തുമൊരു ഫൺ ഫിൽഡ് ഫാമിലി എന്റർടെയിനറായ ചിത്രത്തിൽ ജക്സൺ ആന്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു. സംഗീതം: ഔസേപ്പച്ചൻ, ഛായാഗ്രഹണം: വിവേക് മേനോൻ, എഡിറ്റർ: രതീഷ് രാജ്, ലിറിക്സ്: സിന്റോ സണ്ണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അമീർ കൊച്ചിൻ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Read More
സറ്റയർ ഫാമിലി എന്റർടെയ്നറുമായി ചിരിപ്പിക്കാൻ ഒരുകൂട്ടം താരങ്ങൾ, ‘കോലാഹലം’; പുതിയ പോസ്റ്റർ പുറത്ത്

സറ്റയർ ഫാമിലി എന്റർടെയ്നറുമായി ചിരിപ്പിക്കാൻ ഒരുകൂട്ടം താരങ്ങൾ, ‘കോലാഹലം’; പുതിയ പോസ്റ്റർ പുറത്ത്

സംവിധായകൻ ലാൽജോസ് ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം ‘കോലാഹല’ത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ‘ഭഗവാൻ ദാസന്റെ രാമരാജ്യം’ എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രം തീർത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. നവാഗതനായ വിശാൽ വിശ്വനാഥൻ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഷിഹാബ് ഓങ്ങല്ലൂർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹനൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, രാജീവ്‌ പിള്ളത്ത് തുടങ്ങി ഒരുകൂട്ടം താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം മെയ് ആദ്യ വാരം തീയേറ്റർ റിലീസ് ആയി എത്തും. മ്യൂസിക്:…
Read More
ലഹരി എന്ന മഹാവിപത്തിനെതിരെ പോരാടുന്ന, ഗ്രാമീണ കുടുംബകഥ പറയുന്ന ‘തിരുത്ത്’ മാർച്ച് 21 ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നു

ലഹരി എന്ന മഹാവിപത്തിനെതിരെ പോരാടുന്ന, ഗ്രാമീണ കുടുംബകഥ പറയുന്ന ‘തിരുത്ത്’ മാർച്ച് 21 ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നു

കഥ,തിരക്കഥ, സംഭാഷണം നിർവഹിച്ച് ജോഷി വള്ളിത്തല സംവിധാനം ചെയ്ത ചിത്രമാണിത്. എ.എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീരേഖ അനിലാണ് ചിത്രം നിർമ്മിക്കുന്നത്. കണ്ണൂർ ജില്ലയുടെ മലയോര കുടിയേറ്റമേഖലയായ ഇരിട്ടി - പടിയൂർ ഗ്രാമത്തിലെ നാട്ടുകാർക്കൊപ്പം, പ്രദേശത്തെ പള്ളി വികാരി ഫാദർ എയ്ഷൽ ആനക്കല്ലിൽ, എം പി അഡ്വക്കേറ്റ് പി.സന്തോഷ്‌ കുമാർ എന്നിവർ അഭിനയിച്ചിരിക്കുന്നു. ഈ ഗ്രാമത്തിലെ ഡോക്ടർ, ഐ ടി പ്രഫഷണൽ കൂടിയായ നിർമ്മാതാവ്, റെയിൽവേ, പോലീസ്, നഴ്സ്, സെയിൽസ്,കർഷക തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സാധാരണക്കാരായവർ, വീട്ടമ്മമാർ, വിദ്യാർത്ഥികൾ ഉൾപ്പെടെ ഒരു നാട് മൊത്തം നാടിന്റെ നന്മയുള്ള കലാമൂല്യമുള്ള സിനിമക്ക് വേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിച്ചിരിക്കുന്നു. ജോഷി വെള്ളിത്തല, അലൻസാജ്‌, നിമിഷറോയ്‌സ് വെള്ളപ്പള്ളിയിൽ, ഹൃദ്യ സന്തോഷ്‌, നിരാമയ്, പ്രശാന്ത് പടിയൂർ, യദുകൃഷ്ണ, സഗൽ എം ജോളി, ശ്രീരേഖ അനിൽ,രാജൻ ചിറമ്മൽ,മുകുന്ദൻ പി വി എന്നിവരും അഭിനയിക്കുന്നു. നിഷ്‌ക്കളങ്കവും ശാന്തവുമായ, വന്യമൃഗശല്യം ഉള്ള ഗ്രാമത്തിലേക്ക് താമസം മാറി വരുന്ന ഒരു കുടുംബം,…
Read More
അരങ്ങേറ്റത്തിൽ ഞെട്ടിച്ച് ആരാധ്യ; രാം ഗോപാൽ വർമയുടെ ‘സാരി’ പ്രദർശനം തുടരുന്നു

അരങ്ങേറ്റത്തിൽ ഞെട്ടിച്ച് ആരാധ്യ; രാം ഗോപാൽ വർമയുടെ ‘സാരി’ പ്രദർശനം തുടരുന്നു

രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുന്നു. മലയാളിയായ ആരാധ്യ ദേവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, ഇതിനകം തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. രവി വർമ നിർമിച്ച് ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്. ശബരിയാണ് ഫോട്ടോഗ്രാഫി. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം ഇതിനോടകം റിലീസ് ചെയ്തു.
Read More
നിരവധി ചിത്രങ്ങളുടെ കലാസംവിധായകനായ വിഷ്ണു നെല്ലായ സംവിധാനം ചെയ്യുന്ന ഏണി എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു

നിരവധി ചിത്രങ്ങളുടെ കലാസംവിധായകനായ വിഷ്ണു നെല്ലായ സംവിധാനം ചെയ്യുന്ന ഏണി എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു

ലൈറ്റ് ഹൌസ് ഫിലിംസിന്റെ ബാനറിൽ സാം. കെ. തങ്കച്ചന്‍ (റെയിൻബോ ഗ്രൂപ്പ്) നിർമ്മിച്ച്, പി.എൻ. മേനോന്റെ ശിഷ്യനും, കലാ സംവിധായകനുമായ, വിഷ്ണു നെല്ലായ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്ന ‘ഏണി’ എന്ന സിനിമയുടെ സംഭാഷണവും പ്രൊജക്റ്റ്‌ ഡിസൈനിങ്ങും ചെയ്തിരിക്കുന്നത് ഡോ : സതീഷ് ബാബു മഞ്ചേരിയാണ്. ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ വച്ച് പൂജ കഴിഞ്ഞ് നടൻ ശങ്കർ ഭദ്രദീപം കൊളുത്തുകയുണ്ടായി. സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരും, നടി രമ്യ നമ്പീശന്റെ അച്ഛൻ സുബ്രഹ്മണ്യനും ചടങ്ങിൽ പങ്കെടുത്തു.സിനിമയുടെ ചിത്രീകരണം ചെർപ്പുളശ്ശേരി, നിലമ്പൂർ, കൊല്ലംകോട്, കോഴിക്കോട് ഭാഗങ്ങളിലായി നടക്കുന്നു. ബാല്യകാല സുഹൃത്തുക്കൾ സഹപാഠികളാവുകയും, വിട്ടുപിരിയാനാകാത്ത സൗഹൃദ ബന്ധങ്ങള്‍ തുടരുന്ന ഇവര്‍ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തു ചേരുന്നു. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവങ്ങളിലൂടെ, ഈ സൗഹൃദം ഒരു വള്ളിക്കെട്ടായി മാറുന്നു. ഹൊറർ, കോമഡി, ഫാമിലി പശ്ചാത്തലത്തിൽ, സസ്പെൻസ് നിറഞ്ഞതാണ് കഥയുടെ പശ്ചാത്തലം. മലയാളത്തിലെ പ്രമുഖ താരങ്ങളായ ശങ്കർ, ശ്രീജിത്ത് രവി, സ്ഫടികം ജോർജ്ജ്, കലാഭവൻ…
Read More