22
Apr
പ്രമുഖ ഷോ ഡയറക്ടറും നിർമാതാവുമായ കാശിനാഥിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സ്റ്റാർലേഡി ഓഫ് കേരള' ബ്യൂട്ടി പേജന്റ്, സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനിയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ വച്ച് അതി വിപുലമായി നടന്നു. പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനമായ മാവെക്സ് മെന്റർ എബ്രോഡ് സ്റ്റഡീസ് ഇവന്റിന്റെ പ്രധാന സ്പോൺസറായിരുന്നമത്സരം സ്റ്റാർ ടീൻ ഓഫ് കേരള, മിസ് സ്റ്റാർ ഓഫ് കേരള, മിസിസ് സ്റ്റാർ ഓഫ് കേരള എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലായി ആണ് നടന്നത്. സ്റ്റാർ ടീൻ ഓഫ് കേരള വിഭാഗത്തിൽ അദ്വിക ശ്രീഭാഗ്യ വിജയിയായി കിരീടം ചൂടിയപ്പോൾ, ദേവിക ഒന്നാം റണ്ണറപ്പും ശ്രീലക്ഷ്മി രണ്ടാം റണ്ണറപ്പുമായും തിരഞ്ഞെടുക്കപ്പെട്ടു. മിസ് സ്റ്റാർ ഓഫ് കേരള വിഭാഗത്തിൽ അർപിത വിജയിയായി, സാന്ദ്ര ഒന്നാം റണ്ണറപ്പും, ആൻ മേരി രണ്ടാം റണ്ണറപ്പുമായും തിരഞ്ഞെടുക്കപ്പെട്ടു. മിസിസ് സ്റ്റാർ ഓഫ് കേരള വിഭാഗത്തിൽ ആശ വിജയിയായി, അഹന്യ ഒന്നാം റണ്ണറപ്പും, അപർണ രണ്ടാം റണ്ണറപ്പും ആയി നിലനിന്നു. ഷോയുടെ കൊറിയോഗ്രഫി…