Blog

യുവപ്രതിഭകളുടെ ആകർഷണമായി സ്റ്റാർലേഡി ഓഫ് കേരള ബ്യൂട്ടി പേജന്റ് കൊച്ചിയിൽ നടന്നു

യുവപ്രതിഭകളുടെ ആകർഷണമായി സ്റ്റാർലേഡി ഓഫ് കേരള ബ്യൂട്ടി പേജന്റ് കൊച്ചിയിൽ നടന്നു

പ്രമുഖ ഷോ ഡയറക്ടറും നിർമാതാവുമായ കാശിനാഥിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സ്റ്റാർലേഡി ഓഫ് കേരള' ബ്യൂട്ടി പേജന്റ്, സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനിയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ വച്ച് അതി വിപുലമായി നടന്നു. പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനമായ മാവെക്സ് മെന്റർ എബ്രോഡ് സ്റ്റഡീസ് ഇവന്റിന്റെ പ്രധാന സ്പോൺസറായിരുന്നമത്സരം സ്റ്റാർ ടീൻ ഓഫ് കേരള, മിസ് സ്റ്റാർ ഓഫ് കേരള, മിസിസ് സ്റ്റാർ ഓഫ് കേരള എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലായി ആണ് നടന്നത്. സ്റ്റാർ ടീൻ ഓഫ് കേരള വിഭാഗത്തിൽ അദ്വിക ശ്രീഭാഗ്യ വിജയിയായി കിരീടം ചൂടിയപ്പോൾ, ദേവിക ഒന്നാം റണ്ണറപ്പും ശ്രീലക്ഷ്മി രണ്ടാം റണ്ണറപ്പുമായും തിരഞ്ഞെടുക്കപ്പെട്ടു. മിസ് സ്റ്റാർ ഓഫ് കേരള വിഭാഗത്തിൽ അർപിത വിജയിയായി, സാന്ദ്ര ഒന്നാം റണ്ണറപ്പും, ആൻ മേരി രണ്ടാം റണ്ണറപ്പുമായും തിരഞ്ഞെടുക്കപ്പെട്ടു. മിസിസ് സ്റ്റാർ ഓഫ് കേരള വിഭാഗത്തിൽ ആശ വിജയിയായി, അഹന്യ ഒന്നാം റണ്ണറപ്പും, അപർണ രണ്ടാം റണ്ണറപ്പും ആയി നിലനിന്നു. ഷോയുടെ കൊറിയോഗ്രഫി…
Read More
ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിൽ എത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “ധീരം”; പുതിയ പോസ്റ്റർ റിലീസ് ആയി

ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിൽ എത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “ധീരം”; പുതിയ പോസ്റ്റർ റിലീസ് ആയി

ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം"ത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ആയി. റെമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ടി സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഏറെ കൗതുകമുണർത്തുന്ന രീതിയിൽ മുൻപ് ഇറക്കിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ, ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ എന്നിവയിൽ തീർത്തും ഒരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രത്തിനു വേണ്ട സ്വഭാവം വ്യക്തമാണ്. ചിത്രീകരണം പൂർത്തിയാക്കിയ സിനിമയിൽ ഇന്ദ്രജിത്ത് സുകുമാരൻ, അജു വർഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ (പണി ഫെയിം), അവന്തിക മോഹൻ, ആഷിക അശോകൻ,…
Read More
എന്റെ ഭര്‍ത്താവാണ്, ഇതിന്റെ കാരണക്കാരന്‍ – ദിയ കൃഷ്ണക്ക് എതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

എന്റെ ഭര്‍ത്താവാണ്, ഇതിന്റെ കാരണക്കാരന്‍ – ദിയ കൃഷ്ണക്ക് എതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

ദിയ കൃഷ്ണക്ക് എതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. ഒരു ചടങ്ങിന് ഇടയിൽ ഭർത്താവിനെ പരിചയപ്പെടുത്തിയത് ആണ് ദിയക്ക് എതിരെയുള്ള വിമർശനത്തിന് കാരണം. എന്റെ ഭര്‍ത്താവാണ്, ഇതിന്റെ കാരണക്കാരന്‍'. ഗർഭിണിയായിരിക്കുന്ന തന്റെ വയർ കാണിച്ചു കൊണ്ട് ആയിരുന്നു ദിയ അശ്വിനെ പരിചയപ്പെടുത്തുന്നത്. ഇതാണ് വിമർശനത്തിന് കാരണം ആയത്. സോഷ്യല്‍ മീഡിയിയലൂടെ നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 'വൃത്തികെട്ട സംസ്‌കാരം, ഈ പെണ്ണ് പബ്ലിക്കിന്റെ മുന്‍പില്‍ എന്തും വിളിച്ചു പറയും. വിവരമില്ല. വലിയ ക്രെഡിറ്റ് ആണെന്ന വിചാരം, കൃഷ്ണകുമാറിന്റെ മോള്‍ക്ക് ഇതിലും താരം താഴാന്‍ കഴിയും, ചാണകം തന്നെയാണ് തിന്നുന്നത് എന്ന് മനസ്സിലായി. സംസ്‌ക്കാരം ഇല്ലാത്ത ടീം' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.' അപ്പന്‍ കൂടെയുള്ളപ്പോള്‍ അവളുടെ സംസാരം കേട്ടോ, സ്വന്തം തന്തയുടെ മുന്‍പില്‍ വച്ചു തന്നെ പറയാന്‍ പറ്റിയ വാചകം, സംസ്‌കാരമില്ലാത്ത കുടുംബം, മണ്ണുണ്ണി കെട്ടിയോന്‍. നിലവാരം താഴ്ന്ന തമാശ. സംസ്‌കാരം കൂടിയതുകൊണ്ടാണ്, അവളെ കെട്ടിയോന്‍ ഒരു മര കിഴങ്ങന്‍ തന്നെ…
Read More
“അടിപൊളി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

“അടിപൊളി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പ്രശസ്ത സംവിധായകൻ കലാധരൻ സംവിധാനം ചെയ്യുന്ന അടിപൊളി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറങ്ങി. ശ്രീനന്ദനം ഫിലിംസിന്റെ ബാനറിൽ, പട്ടാപ്പകൽ എന്ന ചിത്രത്തിനുശേഷം എൻ. നന്ദകുമാർ നിർമ്മിക്കുന്ന ചിത്രമാണ് അടിപൊളി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുവരുന്നു. മെയ് മാസം ചിത്രം തിയേറ്ററിൽ എത്തുന്നു. ഒരു കൂട്ടം ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് കോമഡി പശ്ചാത്തലത്തിൽ പറയുന്ന ചിത്രമാണ് അടിപൊളി. രചന.പോൾ വൈക്ലിഫ്. ഡി ഒ പി . ലോവൽ എസ്. സംഗീതം അരുൺ ഗോപൻ. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകം. എഡിറ്റിംഗ് കണ്ണൻ മോഹൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ. അസോസിയേറ്റ് ഡയറക്ടർ.ടൈറ്റസ് അലക്സാണ്ടർ,വിഷ്ണു രവി. പ്രൊഡക്ഷൻ മാനേജർ ജിത്തു ഇരിങ്ങാലക്കുട. അഭിനേതാക്കൾ വിജയരാഘവൻ, പ്രജിൻ പ്രതാപ്, അമീർ ഷാ, ചന്തുനാഥ്‌, ജയൻ ചേർത്തല, ഗൗതം കൃഷ്ണ, ജയകുമാർ, ശിവ, ഉമർ ഷാരൂഖ്, ബാലാജി ശർമ, റിയാസ് നർമ്മകല, മണിയൻ ഷൊർണുർ, ആഷിക…
Read More
മാമുക്കോയ മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്തു

മാമുക്കോയ മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്തു

പ്രശസ്ത നടൻ മാമുക്കോയയുടെ ഓർമ്മയ്ക്കായ് നാഷണൽ ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ വിതരണം ചെയ്തു. കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ഉൽഘാടനം ചെയ്തു.സിനിമ നടി വീണ നായർ മുഖ്യാതിഥിയായിരുന്നു. സിനിമാ-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഏറ്റവും നല്ല ഷോർട്ട് ഫിലിമായി ചേകവർ സ്ട്രീറ്റ് ആർട്സിന്റെ "ലൈഫ് ഈസ് ബ്യൂട്ടിഫുൾ", രണ്ടാമത്തെ നല്ല ഷോർട്ട് ഫിലിമായി ശ്രീകൃഷ്ണ ക്രിയേഷൻസിന്റെ "രാത്രി മുല്ല "എന്നിവക്ക് അവാർഡ് നല്കി. ഏറ്റവും മികച്ച മ്യൂസിക് ആൽബമായി " ഉരുൾ പൊരുൾ" രണ്ടാമത്തെ മികച്ച മ്യൂസിക് ആൽബമായി "ഗജരാജ റീൽസ് " എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനായി ആഷിക് മികച്ച നടിയായി നീന കുറുപ്പ് എന്നിവരും അർഹരായി. മികച്ച മാധ്യമപ്രവർത്തകനുള്ള അവാർഡ് 24 ന്യൂസിലെ റിസർച്ച് ഹെഡ് ആയ യു. പ്രദീപിന് സമ്മാനിച്ചു. എ. എസ്. ദിനേശിന് മികച്ച പി. ആർ. ഒ…
Read More
പുരാവൃത്തമായ ഇതിവൃത്തഭൂമികയിൽ നിന്ന് തുടങ്ങി ഒരു കാലത്തിന്റെ തീവ്രമായ കഥ പറയുന്ന സിനിമയാണ് ഹത്തനെ ഉദയ. ഏപ്രിൽ 18ന് റിലീസാകുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

പുരാവൃത്തമായ ഇതിവൃത്തഭൂമികയിൽ നിന്ന് തുടങ്ങി ഒരു കാലത്തിന്റെ തീവ്രമായ കഥ പറയുന്ന സിനിമയാണ് ഹത്തനെ ഉദയ. ഏപ്രിൽ 18ന് റിലീസാകുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

നാട്യധർമ്മി ക്രിയേഷൻസിന്റെ ബാനറിൽ ആണ് ചിത്രത്തിന്റെ നിർമ്മാണം. രചനയും സംവിധാനവും ഏ.കെ കുഞ്ഞിരാമൻപ്പണിക്കർ നിർവഹിച്ചിരിക്കുന്നു. പുരാവൃത്തമായ ഇതിവൃത്തഭൂമികയിൽ നിന്ന് തുടങ്ങി ഒരു കാലത്തിന്റെ തീവ്രമായ കഥ പറയുന്ന സിനിമയാണ് ഹത്തനെ ഉദയ. ഏപ്രിൽ 18ന് റിലീസാകുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. https://www.youtube.com/watch?v=kECFHKz6YSo ഡി ഒ പി മുഹമ്മദ് എ., എഡിറ്റിംഗ് ബിനു നെപ്പോളിയൻ, സാമുവൽ എബി സംഗീതം പകരുന്നു. സാൻഡി സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നു. ഗാനരചന വൈശാഖ് സുഗുണൻ, സുരേഷ് ഹരി. ചീഫ് അസോസിയേറ്റ് ഡയറക്ടർ റജിൽ കൈസി. കൊറിയോഗ്രഫി കുമാർ ശാന്തി. സൗണ്ട് ഡിസൈനർ രഞ്ജുരാജ് മാത്യു. ആർട്ട്‌ അഖിൽ ദാമോദർ, വസ്ത്രലങ്കാരം അരവിന്ദ്. കെ ആർ. മേക്കപ്പ് രജീഷ് പൊതാവൂർ, ഫൈറ്റ് മാസ്റ്റർ അഷ്റഫ് ഗുരുക്കൾ, പ്രൊജക്റ്റ് ഡിസൈനർ കൃഷ്ണൻ കോളിച്ചാൽ. പ്രൊഡക്ഷൻ കൺട്രോളർ എൽദോ സെൽവരാജ്. വി എഫ് എക്സ് ബിനു ബാലകൃഷ്ണൻ. സ്റ്റിൽസ് ഷിബി ശിവദാസ്. ഡിസൈനർ സുജിപാൽ. അഭിനേതാക്കൾ.ദേവ രാജ്,റാം വിജയ്, കപോതൻ,ശ്രീധരൻ നമ്പൂതിരി,…
Read More
സോജൻ ജോസഫിന്റെ ‘ഏയ്ഞ്ചൽ നമ്പർ 16’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ് ദുൽഖർ സൽമാൻ നിർവ്വഹിച്ചു

സോജൻ ജോസഫിന്റെ ‘ഏയ്ഞ്ചൽ നമ്പർ 16’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ് ദുൽഖർ സൽമാൻ നിർവ്വഹിച്ചു

ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ടു വർഷക്കാലമായി പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എയ്ഞ്ചൽ നമ്പർ 16. പതിനാറാമത്തെ മാലാഖ എന്ന് അർത്ഥം വരുന്ന ഈ ചിത്രം ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ് പ്രശസ്ത നടൻ ദുൽഖർ സൽമാന്റെ ഒഫീഷ്യൽ പേജിലൂടെ നിർവ്വഹിക്കപ്പെട്ടു. ഷൈൻ ടോം ചാക്കോയും, പ്രശസ്ത കന്നഡ താരം ദീക്ഷിത് ഷെട്ടിയും സുപ്രധാനമായ വേഷങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം തികഞ്ഞ ഒരു പ്രണയകഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ്. ചാക്കോസ് എന്റർടൈൻമെന്റിന്റെ ബാനറിൽ സി.പി.ചാക്കോ പ്രദ്യുമന കൊളേഗൽ, എന്നിവരാണ് ഈ ചിത്രംനിർമ്മിക്കുന്നത്. പ്രണയത്തിന് വ്യത്യസ്ഥമായ തലവും ഭാഷ്യവും ഈ ചിത്രം നൽകുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയായിരിക്കുമിത്. പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രാഹകൻ. എം. ജയചന്ദ്രന്റെ അതിമനോഹരമായ ഗാനങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്. റഫീഖ് അഹമ്മദിന്റെതാണു വരികൾ. ദർശനാ നായരാണ് നായിക. ജോയ് മാത്യ, ലെന, ഇന്ദ്രൻസ്, ജോ ജോൺ…
Read More
പൃഥ്വിരാജിന്റെ ‘നോബഡി’ കൊച്ചിയിൽ, നായിക പാർവതി തിരുവോത്ത്

പൃഥ്വിരാജിന്റെ ‘നോബഡി’ കൊച്ചിയിൽ, നായിക പാർവതി തിരുവോത്ത്

പൃഥ്വിരാജ്, പാർവ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്‌യുന്ന "നോബഡി " എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം വെല്ലിങ്ടൺ ഐലന്റിൽ ആരംഭിച്ചു. നിർമ്മാതാവ് സുപ്രിയ മേനോൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ നടൻ ഹക്കീം ഷാജഹാൻ ആദ്യ ക്ലാപ്പടിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഇ ഫോർ എക്സ്പെരിമെന്റ്സ് എന്നീ ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത,സി. വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അശോകൻ, മധുപാൽ, വിനയ് ഫോർട്ട്, ഹക്കിം ഷാജഹാൻ, ലുക്മാൻ ആവറാൻ, ഗണപതി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് "നോബഡി". ‘അനിമൽ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹർഷവർദ്ധൻ രമേശ്വർ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സമീർ അബ്ദുൾ തിരക്കഥ സംഭാഷണമെഴുതുന്നു. മമ്മൂട്ടി ചിത്രമായ റോഷാക്കിനു ശേഷം സമീർ അബ്ദുള്ള തിരക്കഥ എഴുതുന്ന…
Read More
മാജിക്ക് ഫ്രെയിംസിന്റെ നാൽപ്പതാമതു ചിത്രം ബേബി ഗേൾ തിരുവനന്തപുരത്ത് ആരംഭിച്ചു

മാജിക്ക് ഫ്രെയിംസിന്റെ നാൽപ്പതാമതു ചിത്രം ബേബി ഗേൾ തിരുവനന്തപുരത്ത് ആരംഭിച്ചു

മലയാള സിനിമയിൽ നവതരംഗസിനിമകൾ ഒരുക്കി പ്രേഷകർക്കിടയിൽ വലിയ സ്വാധീനമുള വാക്കിയ നിർമ്മാണ സ്ഥാപനമാണ് ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക്ക് ഫ്രെയിംസ്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന നാൽപ്പതാമതു ചിത്രമായ ബേബി ഗേൾ ഏപ്രിൽ രണ്ട് ബുധനാഴ്ച്ച തിരുവനന്തപുരത്ത് വിപുലമായ ചടങ്ങോടെ ആരംഭിച്ചു. മാജിക്ക് ഫ്രെയിം നിർമ്മിച്ച് മികച്ച വിജയം നേടിയ ഗരുഡൻ എന്ന ചിത്രത്തിന്റെ സംവിധായകനായ അരുൺ വർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നവസിനിമകളുടെ തിരക്കഥാകൃത്ത് എന്നു വിശേഷിപ്പിക്കുന്ന ബോബി -സഞ്ജയ് ടീം ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതുതു ചിത്രമാണിത്. ആദ്യ ചിത്രമായ ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യൂ എന്നീ ചിത്രങ്ങളാണ് മുൻ ചിത്രങ്ങൾ. തൈക്കാട് ഗാന്ധിഭവനിൽ ചലച്ചിത്ര പ്രവർത്തകർ, സാമൂഹ്യ രാഷ്ടീയ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മവും, തിരക്കഥാകൃത്ത്…
Read More
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ; ‘ബസൂക്ക’ ഏപ്രിൽ പത്തിന് പ്രദർശനത്തിന്

മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ; ‘ബസൂക്ക’ ഏപ്രിൽ പത്തിന് പ്രദർശനത്തിന്

മലയാളത്തിലെ ആദ്യത്തെ ഗയിം ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിഷു- ഈസ്റ്റർ ഫെസ്റ്റിവലുകൾ ആഘോഷമാക്കാനായി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. ക്ലീൻ യു.എ. സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ഈ ചിത്രം തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകർക് പുതിയൊരു ദൃശ്യാനുഭവം പങ്കുവക്കുന്നതായിരിക്കും. മലയാള സിനിമയിൽ ഇത്തരമൊരു സമീപനം ഇതാദ്യമാണ്. ഒരു ഗയിമിന്റെ ത്രില്ലർ സ്വഭാവം ഈ ചിത്രത്തിലുടനീളം നിലനിർത്തിയാണ് ചിത്രത്തിന്റെ അവതരണം. എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എന്റർറ്റെയ്നറാണ്ബസൂക്ക. ചിത്രത്തിന്റെതായി പുറത്തുവിട്ട പുതിയ അപ്ഡേഷനുകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ മറ്റൊരു…
Read More