Upcoming Releases

മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ; ‘ബസൂക്ക’ ഏപ്രിൽ പത്തിന് പ്രദർശനത്തിന്

മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ; ‘ബസൂക്ക’ ഏപ്രിൽ പത്തിന് പ്രദർശനത്തിന്

മലയാളത്തിലെ ആദ്യത്തെ ഗയിം ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിഷു- ഈസ്റ്റർ ഫെസ്റ്റിവലുകൾ ആഘോഷമാക്കാനായി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. ക്ലീൻ യു.എ. സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ഈ ചിത്രം തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകർക് പുതിയൊരു ദൃശ്യാനുഭവം പങ്കുവക്കുന്നതായിരിക്കും. മലയാള സിനിമയിൽ ഇത്തരമൊരു സമീപനം ഇതാദ്യമാണ്. ഒരു ഗയിമിന്റെ ത്രില്ലർ സ്വഭാവം ഈ ചിത്രത്തിലുടനീളം നിലനിർത്തിയാണ് ചിത്രത്തിന്റെ അവതരണം. എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എന്റർറ്റെയ്നറാണ്ബസൂക്ക. ചിത്രത്തിന്റെതായി പുറത്തുവിട്ട പുതിയ അപ്ഡേഷനുകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ മറ്റൊരു…
Read More
മോഹൻലാലും ശോഭനയും വീണ്ടും, ‘തുടരും’ ഏപ്രിൽ ഇരുപത്തി അഞ്ചിന്

മോഹൻലാലും ശോഭനയും വീണ്ടും, ‘തുടരും’ ഏപ്രിൽ ഇരുപത്തി അഞ്ചിന്

മോഹൻലാലിനെ നായകനാക്കി രജപുത്രാ വിഷ്യൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. ഏപ്രിൽ ഇരുപത്തിയഞ്ചിനാണ് ഈ ചിത്രം ലോകമെമ്പാടും പ്രദർശനത്തിനത്തുന്നത്. കുടംബ ബന്ധങ്ങളുടെ കെട്ടുറപ്പും, അവന്റെ ജീവിത സ്വപ്നങ്ങളുമാണ് തികഞ്ഞ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കുന്നത്. മലയാളി പ്രേക്ഷകന്റെ എക്കാലത്തേയും ഇഷ്ട ജോഡികളായ മോഹൻലാലും - ശോഭനയും ഏറെ ഇടവേളക്കുശേഷം ഒത്തുചേരുന്നു എന്ന പ്രത്യേകതയുമുണ്ട്. യഥാർത്ഥ ജീവിതത്തിന്റെ പച്ചയായ മുഹൂർത്തങ്ങൾ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇതിലെ കഥാപാത്രങ്ങൾ നാം ഓരോരുത്തരുമാണ്. വലിയ മുതൽമുടക്കിൽ, നൂറുദിവസങ്ങൾക്കു മേൽ, വ്യത്യസ്ഥമായലൊക്കേഷനുകളിലൂടെ യാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ബിനു പപ്പു, സംഗീത് കെ പ്രതാപ്, ഇർഷാദ് അലി, ആർഷ ബൈജു, തോമസ് മാത്യു, ശ്രീജിത്ത് രവി,ജി സുരേഷ്‌കുമാർ,ജെയ്‌സ് മോൻ, ഷോബിതിലകൻ, ഷൈജോ അടിമാലി, കൃഷ്ണപ്രഭ, റാണി ശരൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കെ.ആർ. സുനിലിന്റെ കഥക്ക്…
Read More
സറ്റയർ ഫാമിലി എന്റർടെയ്നറുമായി ചിരിപ്പിക്കാൻ ഒരുകൂട്ടം താരങ്ങൾ, ‘കോലാഹലം’; പുതിയ പോസ്റ്റർ പുറത്ത്

സറ്റയർ ഫാമിലി എന്റർടെയ്നറുമായി ചിരിപ്പിക്കാൻ ഒരുകൂട്ടം താരങ്ങൾ, ‘കോലാഹലം’; പുതിയ പോസ്റ്റർ പുറത്ത്

സംവിധായകൻ ലാൽജോസ് ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം ‘കോലാഹല’ത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ‘ഭഗവാൻ ദാസന്റെ രാമരാജ്യം’ എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രം തീർത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. നവാഗതനായ വിശാൽ വിശ്വനാഥൻ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഷിഹാബ് ഓങ്ങല്ലൂർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹനൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, രാജീവ്‌ പിള്ളത്ത് തുടങ്ങി ഒരുകൂട്ടം താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം മെയ് ആദ്യ വാരം തീയേറ്റർ റിലീസ് ആയി എത്തും. മ്യൂസിക്:…
Read More
ലഹരി എന്ന മഹാവിപത്തിനെതിരെ പോരാടുന്ന, ഗ്രാമീണ കുടുംബകഥ പറയുന്ന ‘തിരുത്ത്’ മാർച്ച് 21 ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നു

ലഹരി എന്ന മഹാവിപത്തിനെതിരെ പോരാടുന്ന, ഗ്രാമീണ കുടുംബകഥ പറയുന്ന ‘തിരുത്ത്’ മാർച്ച് 21 ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നു

കഥ,തിരക്കഥ, സംഭാഷണം നിർവഹിച്ച് ജോഷി വള്ളിത്തല സംവിധാനം ചെയ്ത ചിത്രമാണിത്. എ.എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീരേഖ അനിലാണ് ചിത്രം നിർമ്മിക്കുന്നത്. കണ്ണൂർ ജില്ലയുടെ മലയോര കുടിയേറ്റമേഖലയായ ഇരിട്ടി - പടിയൂർ ഗ്രാമത്തിലെ നാട്ടുകാർക്കൊപ്പം, പ്രദേശത്തെ പള്ളി വികാരി ഫാദർ എയ്ഷൽ ആനക്കല്ലിൽ, എം പി അഡ്വക്കേറ്റ് പി.സന്തോഷ്‌ കുമാർ എന്നിവർ അഭിനയിച്ചിരിക്കുന്നു. ഈ ഗ്രാമത്തിലെ ഡോക്ടർ, ഐ ടി പ്രഫഷണൽ കൂടിയായ നിർമ്മാതാവ്, റെയിൽവേ, പോലീസ്, നഴ്സ്, സെയിൽസ്,കർഷക തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സാധാരണക്കാരായവർ, വീട്ടമ്മമാർ, വിദ്യാർത്ഥികൾ ഉൾപ്പെടെ ഒരു നാട് മൊത്തം നാടിന്റെ നന്മയുള്ള കലാമൂല്യമുള്ള സിനിമക്ക് വേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിച്ചിരിക്കുന്നു. ജോഷി വെള്ളിത്തല, അലൻസാജ്‌, നിമിഷറോയ്‌സ് വെള്ളപ്പള്ളിയിൽ, ഹൃദ്യ സന്തോഷ്‌, നിരാമയ്, പ്രശാന്ത് പടിയൂർ, യദുകൃഷ്ണ, സഗൽ എം ജോളി, ശ്രീരേഖ അനിൽ,രാജൻ ചിറമ്മൽ,മുകുന്ദൻ പി വി എന്നിവരും അഭിനയിക്കുന്നു. നിഷ്‌ക്കളങ്കവും ശാന്തവുമായ, വന്യമൃഗശല്യം ഉള്ള ഗ്രാമത്തിലേക്ക് താമസം മാറി വരുന്ന ഒരു കുടുംബം,…
Read More