തായ്‌ലൻഡിൽ കഠിന ആയോധന മുറ അഭ്യസിച്ച് വിസ്മയ മോഹൻലാൽ; ജൂഡ് സിനിമയ്ക്കുള്ള ‘തുടക്കം’
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ തയ്‌ലൻഡിൽ കഠിനമായ ആയോധന മുറകൾ അഭ്യസിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. വിസ്മയയുടെ സിനിമാ അരങ്ങേറ്റ ചിത്രമായ ‘തുടക്ക’ത്തിനു വേണ്ടിയുള്ള മുന്നൊരുക്കമാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തുകയാണ് താരരാജാവിന്റെ മകൾ. മുവായ് തായ് ഉൾപ്പെടെയുള്ള ആയോധന കലകളിൽ വിസ്മയ പരിശീലനം നേടിയിട്ടുണ്ട്. ഈ പശ്ചാത്തലം കണക്കിലെടുത്താണ് ആയോധന മുറകൾക്ക് പ്രാധാന്യമുള്ള ഒരു സിനിമയിൽ വിസ്മയയെ ജൂഡ് ആന്തണി നായികയാക്കാൻ തീരുമാനിച്ചതെന്നാണ് സൂചന. […]
Read More
